---
title: "ഫോട്ടോഗ്രാഫിയെ അടുത്തറിഞ്ഞ്:പ്രശസ്ത ഫോട്ടോഗ്രാഫർ പ്രണവ് പെരുവാമ്പയുടെനേതൃത്വത്തിൽ ഫോട്ടോഗ്രാഫി ക്ലാസ്സ് സംഘടിപ്പിച്ചു  "
english_title: "Getting to know photography: Photography class organized under the leadership of renowned photographer Pranav Peruvamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306267/Getting to know photography: Photography class organized under the leadership of renowned photographer Pranav Peruvamba"
published_at: "2025-08-03T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f622632675_IMG-20250803-WA0082.jpg"
keywords: []
---

# ഫോട്ടോഗ്രാഫിയെ അടുത്തറിഞ്ഞ്:പ്രശസ്ത ഫോട്ടോഗ്രാഫർ പ്രണവ് പെരുവാമ്പയുടെനേതൃത്വത്തിൽ ഫോട്ടോഗ്രാഫി ക്ലാസ്സ് സംഘടിപ്പിച്ചു  

> **Lead Summary:** കടന്നപ്പള്ളി ഹയർ സെക്കണ്ടറി എസ്പിസി കേഡറ്റുകൾക്കായി ഫോട്ടോഗ്രാഫി മേഖലയും സാധ്യതകളും എന്ന വിഷയത്തിൽ ഡിജിറ്റൽ ഫോട്ടോഗ്രാഫി ക്ലാസ്സ് സംഘടിപ്പിച്ചു.

## Article Content

കടന്നപ്പള്ളി ഹയർ സെക്കണ്ടറി എസ്പിസി കേഡറ്റുകൾക്കായി ഫോട്ടോഗ്രാഫി മേഖലയും സാധ്യതകളും എന്ന വിഷയത്തിൽ ഡിജിറ്റൽ ഫോട്ടോഗ്രാഫി ക്ലാസ്സ് സംഘടിപ്പിച്ചു.

പയ്യന്നൂർ നെറ്റ്‌വർക്ക് ചാനൽ ജീവനക്കാരനായ പ്രണവ് പെരുവാമ്പയുടെ 12 വർഷത്തെ ഫോട്ടോഗ്രഫി ജീവിതത്തിൽ പതിഞ്ഞ ചിത്രങ്ങൾ കുട്ടികൾക്ക് പ്രചോദനമായി.

അനലോഗ് ഫോട്ടോഗ്രാഫിയും, ഡിജിറ്റൽ ഫോട്ടോഗ്രാഫിക്കും ഒപ്പം മൊബൈൽ ഫോണുള്ള ആർക്കും ഫോട്ടോയെടുക്കാൻ കഴിയുന്ന തരത്തിലേക്ക് ഫ്രെയിമിങ്ങും, ലൈറ്റിംഗും ശ്രദ്ധിച്ചുകൊണ്ട് ഗൗരവമായി ഫോട്ടോഗ്രഫി ഇഷ്ടപ്പെട്ടു തുടങ്ങാമെന്നും പ്രണവ് പറഞ്ഞു.

ലഹരി വിമുക്ത സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പ്രോഗ്രാമിൽ യുവതലമുറയെ ഇഷ്ട മേഖലകളിലേക്ക് കൈ പിടിച്ചു ഉയർത്തുക എന്ന ലക്ഷ്യം കൂടി ഉണ്ട്. എസ് പി സി കേഡറ്റുകളും, എസ് പി സി കോഡിനേറ്റർ, പിടി എ അംഗങ്ങൾ മറ്റ് അധ്യാപകർ തുടങ്ങിയവർ പങ്കുചേർന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306267/Getting to know photography: Photography class organized under the leadership of renowned photographer Pranav Peruvamba)